യമനിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ ആറു സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഒൻപതു പേർ കൊല്ലപ്പെട്ടു.

10:44 am 28/3/2017
download (5)

സന: യമനിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ ആറു സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഒൻപതു പേർ കൊല്ലപ്പെട്ടു. തെക്കൻ യമനിലെ ലഹ്‌ജി പ്രവിശ്യയിലുള്ള സർക്കാർ മന്ദിരത്തിനു നേരെയാണ് ബോംബാക്രമണമുണ്ടായത്. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ അൽക്വയ്ദയാണ് സ്ഫോടനത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.