പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്ന സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല ബുധനാഴ്ച ഏകദിന ഉപവാസം നടത്തും.

06:08 pm 28/3/2017

download (8)
തിരുവനന്തപുരം: എസ്എസ്എൽസി കണക്കു പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്ന സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബുധനാഴ്ച സെക്രട്ടറിയേറ്റിന് മുന്നിൽ ഏകദിന ഉപവാസം നടത്തും. സംഭവത്തിൽ ജുഡീഷൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ കണ്ടു. ക്ലിഫ് ഹൗസിൽ എത്തിയാണ് അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം കത്തു നിൽകിയത്.