വെടിക്കെട്ട് കഴിഞ്ഞ വര്‍ഷത്തേത് പോലെ നിയമപരമായി നടത്താനുള്ള അനുമതി നല്‍കുമെന്ന് കേന്ദ്ര വാണിജ്യവകുപ്പ് മന്ത്രി

09:31 am 29/3/2017
images (1)

തൃശൂര്‍ പൂരം വെടിക്കെട്ട് കഴിഞ്ഞ വര്‍ഷത്തേത് പോലെ നിയമപരമായി നടത്താനുള്ള അനുമതി നല്‍കുമെന്ന് കേന്ദ്ര വാണിജ്യവകുപ്പ് മന്ത്രി നിര്‍മ്മല സീതാരാമന്‍. മന്ത്രി വി എസ് സുനില്‍ കുമാറുമായുള്ള കൂടിക്കാഴ്ച്ചയിലാണ് ഉറപ്പ് നല്‍കിയത്. മറ്റ് പൂരങ്ങള്‍ക്കുള്ള നിയന്ത്രണത്തില്‍ നിന്ന് തൃശൂര്‍ പൂരത്തെ ഒഴിവാക്കണമെന്നായിരുന്നു സംസ്ഥാനത്തിന്‍റെ ആവശ്യം. ഇക്കാര്യം പരിഗണിക്കുമെന്നും തൃശൂര്‍ സന്ദര്‍ശിച്ച കേന്ദ്ര സംഘത്തിന്‍റെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം മൂന്ന് ദിവസത്തിനകം പുതിയ മാര്‍ഗരേഖ പുറത്തിറക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ആവശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാരുമായി വീണ്ടും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും നിര്‍മ്മല സീതാരാമന്‍ അറിയിച്ചു.