07:07 am 30/3/2017
തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിൽ വ്യത്യസ്ത ആക്രമണങ്ങളിൽ രണ്ടുപേർ കൊല്ലപ്പെട്ടു. പാണ്ടകശാല സ്വദേശി ബിനു, തെനൂർകോണം സ്വദേശി നിസാർ എന്നിവരാണ് കൊല്ലപ്പെട്ടത്. ബിനുവിനെ ഒരു സംഘം ആളുകൾ ചേർന്നു വെട്ടി കൊലപ്പെടുത്തുകയായിരുന്നു. നിസാറിനെ മൂന്നംഗ സംഘം മർദിച്ചു കൊലപ്പെടുത്തിയതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.