ദില്ലി: മഹത്തരമായ നിയമനിർമ്മാണത്തിനാണ് ലോക്സഭ സാക്ഷ്യം വഹിക്കുന്നതെന്ന് ബില്ലുകൾ മുന്നോട്ടു വച്ചു കൊണ്ട് ധനമന്ത്രി അരുൺ ജയ്റ്റ്ലി നേരത്തെ പറഞ്ഞു. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും ബില്ലിന് അനുകൂലിച്ച് വോട്ട് ചെയ്തു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് ഇന്ത്യയുടെ നികുതി സമ്പ്രദായം അടിമുടി മാറ്റിയെഴുതാൻ പോകുന്ന ചരക്കു സേവന നികുതി ബിൽ ലോക്സഭയില്‍ ചർച്ചയ്ക്ക് ചെയ്തത്. കേന്ദ്ര ചരക്കു സേവന നികുതി ബിൽ, സംയോജിത ചരക്കുസേവന നികുതി ബിൽ, സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനുള്ള ബിൽ, കേന്ദ്രഭരണ പ്രദേശ ജിഎസ്ടി ബിൽ എന്നിങ്ങനെ നാലു ബില്ലുകൾ ഒന്നിച്ചാണ് ലോക്സഭാ ചർച്ച ചെയ്തത്. തുടര്‍ന്നാണ് ശബ്ദവോട്ടെടെ ബില്ലുകള്‍ പാസാക്കിയത്.
സമവായത്തിനു ശേഷമാണ് ഈ ബിൽ കൊണ്ടുവരുന്നതെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്ലി പറഞ്ഞു. ഒരു യഥാർത്ഥ ഫെഡറൽ സംവിധാനമായി പ്രവർത്തിക്കാൻ ജിഎസ്ടി കൗൺസിലിനു കഴിയുമെന്ന് ജയ്റ്റ്ലി അവകാശപ്പെട്ടു. രാജ്യസഭയും പകുതി സംസ്ഥനങ്ങളും പാസാക്കിയാല്‍ ജൂണോടെ രാജ്യത്ത് ജിഎസ്ടി നിലവില്‍ വരും.
ജിഎസ്ടി യാഥാർത്ഥ്യമാകാൻ വൈകിയത് ബിജെപിയുടെ രാഷ്ട്രീയ നിലപാടാണെന്ന് കുറ്റപ്പെടുത്തിയെങ്കിലും ബില്ലിനെ അനകൂലിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിരുന്നു.
കേന്ദ്രവും സംസ്ഥാനവും ചുമത്തുന്ന 14 നികുതികൾക്ക് പകരമാണ് ഒറ്റ ചരക്കു സേവന നികുതി ഈടാക്കുന്നത്. ഒരു രാജ്യം ഒരു നികുതി എന്നതിലേക്ക് നീങ്ങാൻ ഇനി സംസ്ഥാനങ്ങൾ കൂടി സമാന ബില്ലുകൾ പാസ്സാക്കേ