ടെക്‌സസ്സില്‍ ബസ്സപകടം; 13 മരണം 2 പേര്‍ക്ക് പരിക്ക്

09:57 pm 30/3/2017

– പി. പി. ചെറിയാന്‍

Newsimg1_87997803

ടെക്‌സസ്: ടെക്‌സസ്സ് ഹൈവേയില്‍ ചര്‍ച്ച് ബസ്സും, പിക്ക് അപ്പ് ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പതിമുന്ന് പേര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് മാര്‍ച്ച് 29 ബൂധനാഴ്ച 12.30 നായിരുന്നു അപകടം.

ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചിലെ 14 അംഗങ്ങളുമായി ടെക്‌സസ്സിലെ ന്യൂ ബ്രണ്‍ഫെല്‍സില്‍ നിന്നും മൂന്ന് ദിവസത്തെ റിട്രീറ്റില്‍ പങ്കെടുത്ത്് ബസ്സില്‍ യാത്ര തിരിച്ചവരായിരുന്നു അപകടത്തില്‍ മരിച്ചത്. ട്രക്ക് െ്രെഡവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

സാനന്റോണിയായില്‍ നിന്നും 75 മൈല്‍ വെസ്റ്റില്‍ നടന്ന അപകടത്തില്‍ പതിനൊന്ന് പേര്‍ സംഭവസ്ഥലത്തും രണ്ട് പേര്‍ ബാന്‍ അന്റോണിയാ ആശുപത്രിയിലുമാണ് മരിച്ചത്.

സംഭവത്തെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മരിച്ചവരെല്ലാം സീനിയര്‍ അംഗങ്ങളായിരുന്നുവെന്ന് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് അറിയിച്ചു. കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവത്തില്‍ ടെക്‌സസ് ഗവര്‍ണര്‍ ഗ്രേഗ് ഏബട്ട്, ഭാര്യ സിസിലിയ എന്നിവര്‍ അഗാധ ദുഃഖം രേഖപ്പെടുത്തി സംഭവസ്ഥലത്ത് ആദ്യം ഓടിയെത്തി രക്ഷാ പ്രവര്‍ത്തനം നടത്തിയവരെ ഗവര്‍ണര്‍ അഭിനന്ദിച്ചു.

രാത്രി 10. 30 നാണ് പതിമൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചതെന്ന് ടെക്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക്ക് സേഫ്റ്റി ലഫ്. ജോണി ഹെര്‍ണാണ്ടസ് അറിയിച്ചു