09:54 am 31/3/2017

കൊച്ചി: ഇൻഷ്വറൻസ് നിരക്ക് വർധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് മോട്ടോർ വാഹന ഉടമകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. ലോറികൾ, മിനിലോറികൾ, ടിപ്പറുകൾ, ടാങ്കർ ലോറികൾ, കണ്ടെയ്നർ ലോറികൾ, ഗ്യാസ് സിലിണ്ടർ കാര്യേജ് ലോറികൾ എന്നിവ ഉൾപ്പെടെയുള്ള മുഴുവൻ ചരക്കുവാഹനങ്ങളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. അതേസമയം, കഐസ്ആർടിസി നിരത്തിലിറങ്ങുമെന്ന് അധികൃതർ അറിയിച്ചു.
15 വർഷം പഴക്കമുള്ള വാഹനങ്ങൾ നിരോധിക്കാനുള്ള നടപടി അവസാനിപ്പിക്കുക, സ്പീഡ് ഗവർണർ നിയമം പിൻവലിക്കുക, ടോൾ നിരക്കിലെ ക്രമാതീതവർധനയും പിരിവും അവസാനിപ്പിക്കുക, ആർടി ഓഫീസുകളിലെ ഫീസ് വർധനകൾ പിൻവലിക്കുക, നിർമാണ വസ്തുക്കളായ മണൽ, ചെങ്കല്ല്, വെട്ടുകല്ല്, കരിങ്കല്ല്, ചുവന്ന മണ്ണ് എന്നിവയ്ക്കു കടത്തുപാസ് അനുവദിക്കുന്നതിനുള്ള സമഗ്രനിയമം നടപ്പിൽവരുത്തുക തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധക്കാർ ഉന്നയിക്കുന്നുണ്ട്.
കോഓർഡിനേഷൻ ഓഫ് മോട്ടോർ ട്രാൻസ്പോർട്ട് വെഹിക്കിൾസ് ഓർഗനൈസേഷൻ(സിഎംഒ) ആണ് പണിമുടക്കിന് ആഹ്വാനം നൽകിയിരിക്കുന്നത്.
