പാതയോരത്തെ അനവധി മ​​​ദ്യ​​​വി​​​ല്പ​​​ന ശാ​​​ല​​​ക​​​ളു​​​ടെ​​​യും പ്ര​​​വ​​​ർ​​​ത്ത​​​നം നിലച്ചു.

07:45 am 2/4/2017

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദേ​​​ശീ​​​യ/​​​സം​​​സ്ഥാ​​​ന പാ​​​ത​​​കളുടെ അ​​​ഞ്ഞൂ​​​റ് മീ​​​റ്റ​​​ർ ദൂ​​​ര​​​പ​​​രി​​​ധി​​​ക്കു​​​ള്ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ മ​​​ദ്യ​​​വി​​​ല്പ​​​ന ശാ​​​ല​​​ക​​​ളു​​​ടെ​​​യും പ്ര​​​വ​​​ർ​​​ത്ത​​​നം സു​​​പ്രീംകോ​​​ട​​​തി​​​ വിധികളുടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച​​​താ​​​യി എ​​​ക്സൈ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ ഋ​​​ഷി​​​രാ​​​ജ് സിം​​​ഗ് അ​​​റി​​​യി​​​ച്ചു.

മ​​​ദ്യ​​​ശാ​​​ല​​​ക​​​ൾ അ​​​ട​​​യു​​​ന്ന​​​തി​​​നെ തു​​​ട​​​ർ​​​ന്ന് വ്യാ​​​ജ​​​മ​​​ദ്യ​​​ത്തി​​​ന്‍റെ വി​​​ല്പ​​​ന ത​​​ട​​​യു​​​ന്ന​​​തി​​​നു മു​​​ൻ​​​ക​​​രു​​​ത​​​ലെ​​​ന്ന നി​​​ല​​​യി​​​ൽ 20 വ​​​രെ സ്പെ​​​ഷ​​​ൽ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ്രൈ​​​വ് കാ​​​ല​​​യ​​​ള​​​വാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച് എ​​​ക്സൈ​​​സ് എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ശ​​​ക്തി​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

വ്യാ​​​ജ​​​മ​​​ദ്യ വി​​​ല്പ​​​ന ത​​​ട​​​യു​​​ന്ന​​​തി​​​നു ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യോ​​​ട് അ​​​ഭ്യ​​​ർ​​​ഥി​​​ച്ചി​​​ട്ടു​​​ള്ള​​​താ​​​യും എ​​​ക്സൈ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ ഋ​​​ഷി​​​രാ​​​ജ് സിം​​​ഗ് അ​​​റി​​​യി​​​ച്ചു.
പ്ര​​​വ​​​ർ​​​ത്ത​​​നം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച മ​​​ദ്യ വി​​​ല്പ​​​ന​​​ശാ​​​ല​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ ജി​​​ല്ല തി​​​രി​​​ച്ച്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ബെ​​​വ്കോ/​​​ക​​​ണ്‍​സ്യൂ​​​മ​​​ർ​​​ഫെ​​​ഡ് ഔ​​​ട്ട്‌​​​ലെ​​​റ്റ് 22, ഫൈ​​​വ് സ്റ്റാ​​​ർ ഹോ​​​ട്ട​​​ൽ ര​​​ണ്ട്, ക്ല​​​ബ്ബ് മൂ​​​ന്ന്, ബി​​​യ​​​ർ/​​​വൈ​​​ൻ പാ​​​ർ​​​ല​​​ർ 50, ബി​​​യ​​​ർ ഔ​​​ട്ട്‌​​​ലെ​​​റ്റ് ഒ​​​ന്ന്, ക​​​ള്ളു​​​ഷാ​​​പ്പ് ആ​​​റ്, ആ​​​കെ 84. കൊ​​​ല്ലം ബെ​​​വ്കോ/​​​ക​​​ണ്‍​സ്യൂ​​​മ​​​ർ ഫെ​​​ഡ് ഔ​​​ട്ട്‌​​​ലെ​​​റ്റ് 24, ഫൈ​​​വ് സ്റ്റാ​​​ർ ഹോ​​​ട്ട​​​ൽ ഒ​​​ന്ന്, ക്ല​​​ബ്ബ് ഒ​​​ന്ന്, ബി​​​യ​​​ർ/​​​വൈ​​​ൻ പാ​​​ർ​​​ല​​​ർ 56, ക​​​ള്ളു​​​ഷാ​​​പ്പ് 21, ആ​​​കെ 103, പ​​​ത്ത​​​നം​​​തി​​​ട്ട ബെ​​​വ്കോ/​​​ക​​​ണ്‍​സ്യൂ​​​മ​​​ർ ഫെ​​​ഡ് ഔ​​​ട്ട്‌​​​ലെ​​​റ്റ് 13, ക്ല​​​ബ്ബ് ഒ​​​ന്ന്, ബി​​​യ​​​ർ/​​​വൈ​​​ൻ പാ​​​ർ​​​ല​​​ർ 29, ക​​​ള്ളു​​​ഷാ​​​പ്പ് 11, ആ​​​കെ 54. ആ​​​ല​​​പ്പു​​​ഴ ബെ​​​വ്കോ/​​​ക​​​ണ്‍​സ്യൂ​​​മ​​​ർ​​​ഫെ​​​ഡ് ഔ​​​ട്ട്‌​​​ലെ​​​റ്റ് 17, ക്ല​​​ബ്ബ് ഒ​​​ന്ന് ബി​​​യ​​​ർ/​​​വൈ​​​ൻ പാ​​​ർ​​​ല​​​ർ 35, ക​​​ള്ളു​​​ഷാ​​​പ്പ് 115, ആ​​​കെ 168. കോ​​​ട്ട​​​യം ബെ​​​വ്കോ/​​​ക​​​ണ്‍​സ്യൂ​​​മ​​​ർ​​​ഫെ​​​ഡ് ഔ​​​ട്ട്‌​​​ലെ​​​റ്റ് 18, ഫൈ​​​വ് സ്റ്റാ​​​ർ ഹോ​​​ട്ട​​​ൽ ഒ​​​ന്ന്, ക്ല​​​ബ്ബ് ര​​​ണ്ട്, ബി​​​യ​​​ർ/​​​വൈ​​​ൻ പാ​​​ർ​​​ല​​​ർ 71, ക​​​ള്ളു​​​ഷാ​​​പ്പ് 144, ആ​​​കെ 236. ഇ​​​ടു​​​ക്കി ബെ​​​വ്കോ/​​​ക​​​ണ്‍​സ്യൂ​​​മ​​​ർ​​​ഫെ​​​ഡ് ഔ​​​ട്ട്‌​​​ലെ​​​റ്റ് 17, ബി​​​യ​​​ർ/​​​വൈ​​​ൻ പാ​​​ർ​​​ല​​​ർ 31, ക​​​ള്ളു​​​ഷാ​​​പ്പ് 147, ആ​​​കെ 195. എ​​​റ​​​ണാ​​​കു​​​ളം ബെ​​​വ്കോ/​​​ക​​​ണ്‍​സ്യൂ​​​മ​​​ർ​​​ഫെ​​​ഡ് ഔ​​​ട്ട്‌​​​ലെ​​​റ്റ് 31, ഫൈ​​​വ് സ്റ്റാ​​​ർ ഹോ​​​ട്ട​​​ൽ ആ​​​റ്, ക്ല​​​ബ്ബ് അ​​​ഞ്ച് ബി​​​യ​​​ർ/​​​വൈ​​​ൻ പാ​​​ർ​​​ല​​​ർ 121, ബി​​​യ​​​ർ ഔ​​​ട്ട്‌​​​ലെ​​​റ്റ് ഒ​​​ന്ന്, ക​​​ള്ളു​​​ഷാ​​​പ്പ് 131, ആ​​​കെ 295. തൃ​​​ശൂ​​​ർ ബെ​​​വ്കോ/​​​ക​​​ണ്‍​സ്യൂ​​​മ​​​ർ ഫെ​​​ഡ് ഔ​​​ട്ട്‌​​​ലെ​​​റ്റ് 16, ക്ല​​​ബ്ബ് മൂ​​​ന്ന്, ബി​​​യ​​​ർ/​​​വൈ​​​ൻ പാ​​​ർ​​​ല​​​ർ 78, ക​​​ള്ളു​​​ഷാ​​​പ്പ് 154, ആ​​​കെ 251. പാ​​​ല​​​ക്കാ​​​ട് ബെ​​​വ്കോ/​​​ക​​​ണ്‍​സ്യൂ​​​മ​​​ർ​​​ഫെ​​​ഡ് ഔ​​​ട്ട്‌​​​ലെ​​​റ്റ് 12, ക്ല​​​ബ്ബ് ഒ​​​ന്ന്, ബി​​​യ​​​ർ/​​​വൈ​​​ൻ പാ​​​ർ​​​ല​​​ർ 31, ക​​​ള്ളുഷാ​​​പ്പ് 160, ആ​​​കെ 204. കോ​​​ഴി​​​ക്കോ​​​ട് ബെ​​​വ്കോ/​​​ക​​​ണ്‍​സ്യൂ​​​മ​​​ർ​​​ഫെ​​​ഡ് ഔ​​​ട്ട്‌​​​ലെ​​​റ്റ് 11, ക്ല​​​ബ്ബ് ഒ​​​ന്ന്, ബി​​​യ​​​ർ/​​​വൈ​​​ൻ പാ​​​ർ​​​ല​​​ർ 24, ക​​​ള്ളുഷാ​​​പ്പ് 59, ആ​​​കെ 95. വ​​​യ​​​നാ​​​ട് ബെ​​​വ്കോ/​​​ക​​​ണ്‍​സ്യൂ​​​മ​​​ർ​​​ഫെ​​​ഡ് ഔ​​​ട്ട്‌​​​ലെ​​​റ്റ് മൂ​​​ന്ന്, ബി​​​യ​​​ർ/​​​വൈ​​​ൻ പാ​​​ർ​​​ല​​​ർ പ​​​ത്ത്, ക​​​ള്ള്ഷാ​​​പ്പ് 12, ആ​​​കെ 25. മ​​​ല​​​പ്പു​​​റം ബെ​​​വ്കോ/​​​ക​​​ണ്‍​സ്യൂ​​​മ​​​ർ​​​ഫെ​​​ഡ് ഔ​​​ട്ട്‌​​​ലെ​​​റ്റ് എ​​​ട്ട്, ഫൈ​​​വ്സ്റ്റാ​​​ർ ഹോ​​​ട്ട​​​ൽ ഒ​​​ന്ന്, ബി​​​യ​​​ർ/​​​വൈ​​​ൻ പാ​​​ർ​​​ല​​​ർ 25, ക​​​ള്ളുഷാ​​​പ്പ് 43, ആ​​​കെ 77. ക​​​ണ്ണൂ​​​ർ ബെ​​​വ്കോ/​​​ക​​​ണ്‍​സ്യൂ​​​മ​​​ർ​​​ഫെ​​​ഡ് ഔ​​​ട്ട്‌​​​ലെ​​​റ്റ് പ​​​ത്ത്, ബി​​​യ​​​ർ/​​​വൈ​​​ൻ പാ​​​ർ​​​ല​​​ർ 16, ക​​​ള്ളുഷാ​​​പ്പ് 79, ആ​​​കെ 105. കാ​​​സ​​​ർ​​​ഗോ​​​ഡ് ബെ​​​വ്കോ/​​​ക​​​ണ്‍​സ്യൂ​​​മ​​​ർ​​​ഫെ​​​ഡ് ഔ​​​ട്ട്‌​​​ലെ​​​റ്റ് അ​​​ഞ്ച്, ബി​​​യ​​​ർ/​​​വൈ​​​ൻ പാ​​​ർ​​​ല​​​ർ ഒ​​​ൻ​​​പ​​​ത്, ക​​​ള്ളുഷാ​​​പ്പ് 50, ആ​​​കെ 64.