06:29 pm 4/4/2017
മൊസൂൾ: ഇറാക്കിലെ മൊസൂളിൽ യുഎസ് സഖ്യസേന നടത്തിയ ആക്രമണത്തിൽ നാല് ഭീകരർ കൊല്ലപ്പെട്ടു. ഐഎസ് ശക്തികേന്ദ്രങ്ങളിൽ ചൊവ്വാഴ്ച സഖ്യസേന നടത്തിയ വ്യോമാക്രമണത്തിലാണ് ഭീകരർ കൊല്ലപ്പെട്ടത്. 16 മണിക്കൂർ നീണ്ടുനിന്ന ആക്രമണങ്ങൾക്കൊടുവിലാണ് ഭീകരരെ വധിക്കുവാൻ സാധിച്ചതെന്നു സൈനിക വക്താവ് അറിയിച്ചു.