1:44pm   24/3/2016

 കോഴിക്കോട്: കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ മാര്‍ച്ച് 21ന് സംഘടിപ്പിച്ച റാലിക്കിടയില്‍ ഏഷ്യാനെറ്റിന്റെ ക്യാമറാമാനും റിപ്പോര്‍ട്ടറും കൈയ്യേറ്റം ചെയ്യപ്പെട്ട സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടോയെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.പി ദാസന് അന്വേഷിക്കും. സംഭവവുമായി ബന്ധപ്പെട്ട് ചിലരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ നേരിട്ടോ അല്ലാതെയോ പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടോ എന്ന് പരിശോധന നടത്തി അതിന്റെ അടിസ്ഥാനത്തില്‍ യുക്തമായ നടപടി കൈക്കൊള്ളുവാനാണ് പാര്‍ട്ടി തീരുമാനം.
പ്രസ്തുത സംഭവത്തെ പാര്‍ട്ടി അപ്പോള്‍ തന്നെ തള്ളിപ്പറഞ്ഞിട്ടുണ്ട്. കൈയ്യേറ്റത്തിനിരയായ മാധ്യമ പ്രവര്‍ത്തകരെ നേരില്‍ ചെന്ന് കണ്ട് പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ടവര്‍ ഖേദം അറിയിക്കുകയും ചെയ്തിട്ടുണ്ടെന്നും പ്രസ്താവനയില്‍ സി.പി.എം അറിയിച്ചു.
