ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിനുവേണ്ടി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ് ഫ്ളോറിഡയിലെത്തി.

11:47 am 7/4/2017

ഫ്ളോറിഡ: യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിനുവേണ്ടി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ് ഫ്ളോറിഡയിലെത്തി. വെസ്റ്റ് പാം ബീച്ചിലെ വിമാനത്താവളത്തിലെത്തിയ ജിൻപിംഗിനെ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍ സ്വീകരിച്ചു.

ഇന്നു നടക്കുന്ന ട്രംപ്-ചിൻപിംഗ് കൂടിക്കാഴ്ചയിൽ ഉത്തരകൊറിയൻ മിസൈൽ പരീക്ഷണം പ്രധാന ചർച്ചാവിഷയമാവും. ഉത്തരകൊറിയയ്ക്ക് എതിരേയുള്ള യുഎൻ പ്രമേയങ്ങൾ നടപ്പാക്കുന്നതിനു ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ എടുത്ത നടപടി അവലോകനത്തിനു വിധേയമാക്കും.