12:09 pm 7/4/2017
ശാസ്താംകോട്ട: മൈനാഗപ്പള്ളി സ്വദേശിനിയായ ഒമ്പതാംക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയത് പീഡനത്തിൽ മനംനൊന്താണെന്ന നിഗമനത്തിലെത്തിയ അന്വേഷണസംഘം ഇതിനകം റിമാൻഡിലായ മന്ത്രവാദിനിയുടെ ഭർത്താവിനെയും കസ്റ്റഡിയിലെടുത്തു. മന്ത്രവാദിനിക്കും കുട്ടിക്കുമൊപ്പം ഏർവാടി ദർഗയിലേക്കുള്ള യാത്രക്കിടെ തീവണ്ടിയിൽെവച്ച് പരിചയത്തിലായ ഏതാനും എൻജിനീയറിങ് വിദ്യാർഥികളും കസ്റ്റഡിയിലായിട്ടുണ്ട്.
അറസ്റ്റിലായ മന്ത്രവാദിനിയും ഏർവാടി ദർഗയുടെ പേരിലെ തട്ടിപ്പുകാരിയുമായ മൈനാഗപ്പള്ളി ഇടവനശേരി വല്യത്ത് പടിഞ്ഞാറ്റതിൽ റംസീനയുടെ (24) േഫാണിൽനിന്ന് ലഭിച്ച വിവരമനുസരിച്ചാണ് വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തത്. റംസീനയുടെ ഭർത്താവും കാളകുത്തുംപൊയ്കയിലെ ചായക്കട തൊഴിലാളിയുമായ മുജീബിനെ (29) ആണ് പൊലീസ് ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുള്ളത്. കസ്റ്റഡിയിലുള്ള എല്ലാവർക്കുമെതിരെ ബാലപീഡനങ്ങൾ തടയാനുള്ള പോക്സോ നിയമപ്രകാരം കേസെടുക്കുമെന്നറിയുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെൺകുട്ടി ആത്മഹത്യചെയ്തത്. വീടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു. സ്ഥിരം മദ്യപാനിയായ പിതാവും കശുവണ്ടിെത്താഴിലാളിയായ മാതാവും ബുദ്ധിമാന്ദ്യമുള്ള സഹോദരനുമുള്ള പെൺകുട്ടിക്ക് മൂത്തസഹോദരിയുമുണ്ട്. സഹോദരി ഇപ്പോൾ മഹിള മന്ദിരത്തിൽ കഴിയുകയാണ്. പൊലീസ് കൗൺസലിങ്ങും മറ്റും നൽകുന്നുമുണ്ട്.
ഏർവാടി ദർഗയിലേെക്കന്ന് പറഞ്ഞ് റംസീന പെൺകുട്ടിയെ നേരത്തെ കൊണ്ടുപോയിരുന്നു. ഇവരുടെ ഇരുചക്രവാഹനത്തിൽ കൊല്ലം വരെ പോയശേഷം അവിടെനിന്ന് ട്രെയിനിലായിരുന്നു യാത്ര. ഇൗ യാത്രക്കിടയിൽ പരിചയത്തിലായ വിദ്യാർഥികൾ തമിഴ്നാട്ടിൽ പഠിക്കുന്നവരാണ്. ക്രൂരമായ ലൈംഗികചൂഷണത്തിന് പെൺകുട്ടി വിേധയയായിരുന്നതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നത്. പ്രകൃതിവിരുദ്ധ ലൈംഗികതക്കുൾപ്പെടെ പെൺകുട്ടിയെ ഉപയോഗിച്ചിരുന്നു. വീണ്ടും ഒപ്പം ചെല്ലാനായി ഒരുങ്ങിനിൽക്കാൻ മന്ത്രവാദിനി വിളിച്ചദിവസമാണ് പെൺകുട്ടി തൂങ്ങിമരിച്ചത്.റംസീനയുടെ ബാഗിൽനിന്ന് പൊലീസ് എട്ട് സിം കാർഡുകളും ഒന്നരലക്ഷം രൂപയും കണ്ടെടുത്തു. ഇവരുടെ മൊബൈൽേഫാണിലെ ഏതാനുംദിവസത്തെ േകാൾലിസ്റ്റിന് 15ലധികം പേജുകളുടെ വ്യാപ്തിയുള്ളത് അന്വേഷകസംഘത്തെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. കൊല്ലം റൂറൽ എസ്.പി സുരേന്ദ്രൻ, ഡിവൈ.എസ്.പി. ബി. കൃഷ്ണകുമാർ എന്നിവരുൾപ്പെടുന്ന പ്രത്യേക അേന്വഷണസംഘമാണ് കേസന്വേഷിക്കുന്നത്.