07:43 am 8/4/2017
കാസർഗോഡ്: കാറുകളിൽ കടത്തുകയായിരുന്ന ആറു കിലോ കഞ്ചാവുമായി എംബിഎ വിദ്യാർഥിയടക്കം രണ്ടുപേർ പിടിയിൽ. മൂന്നുപേർ ഓടിരക്ഷപ്പെട്ടു. ആദൂരിൽ നടത്തിയ വാഹനപരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. രണ്ട് ആൾട്ടോ കാറുകളും കസ്റ്റഡിയിലെടുത്തു.
കാസർഗോഡ് ചട്ടഞ്ചാൽ കൂളിക്കുന്നിലെ അഹമ്മദ് (30), മംഗളൂരുവിലെ സ്വകാര്യ കോളജിൽ എംബിഎ വിദ്യാർഥിയും കൊല്ലം കൊട്ടാരക്കര സ്വദേശിയുമായ ഷിബിൻ(25) എന്നിവരാണ് അറസ്റ്റിലായത്. ചട്ടഞ്ചാലിലെ റഫീഖ്, കൊല്ലം സ്വദേശി രാഹുൽ, കൊല്ലത്തെ മറ്റൊരു രാഹുൽ എന്നിവരാണു രക്ഷപ്പെട്ടത്.
കാസർഗോഡ് ജില്ലയിലേക്ക് കഞ്ചാവ് കടത്തുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.