പോളണ്ടിൽ മൂന്നു നില കെട്ടിടം തകർന്നു വീണ് ആറു പേർ മരിച്ചു. നാലു പേർക്കു പരിക്കേറ്റു.

01:24 pm 9/4/2017


വാഴ്സോ: ദക്ഷിണ പോളണ്ടിൽ മൂന്നു നില കെട്ടിടം തകർന്നു വീണ് ആറു പേർ മരിച്ചു. നാലു പേർക്കു പരിക്കേറ്റു. മരിച്ചവരിൽ രണ്ടു കുട്ടികളും ഉൾപ്പെടുന്നു. 18 ഓളം പേർ താമസിക്കുന്ന പാർപ്പിട സമുച്ചയമാണ് തകർന്നു വീണത്. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് കെട്ടിടം തകരാൻ കാരണമെന്ന് അധികൃതർ അറിയിച്ചു.