08:00 am 10/4/2017
ചെന്നൈ: ലോക സമാധാനത്തിനും, ആഗോള വ്യാപകമായ ആത്മീയ ഉണര്‍വ്വിനുമായി ദി പെന്തക്കോസ്ത് മിഷന് സഭ ഏപ്രില്‍ 10 മുതല്‍ 15 വരെ അഖില ലോക പ്രാര്‍ത്ഥനാ വാരമായി ആചരിക്കുന്നു. കേരളം ഉള്‍പ്പടെ 28 സംസ്ഥാനങ്ങളലും പ്രാര്‍ത്ഥന നടക്കും.
65-ല്‍പ്പരം രാജ്യങ്ങളിലുള്ള സഭയുടെ മുഴുവന്‍ ശുശ്രൂഷകരും വിശ്വാസികളും പ്രാര്‍ത്ഥനാവാരത്തില്‍ സംബന്ധിക്കുമെന്ന് പെന്തക്കോസ്ത് മിഷന് സഭ ചീഫ് പാസ്റ്റര്‍ എന്‍. സ്റ്റീഫന്‍ അറിയിച്ചു.