തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ അനുമതി. ശനിയാഴ്ചയാണ് കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചിരിക്കുന്നത്. കുടുംബാംഗങ്ങൾക്കും മുഖ്യമന്ത്രിയെ കാണാം. നിരാഹാരമവസാനിപ്പിച്ചപ്പോൾ ഒപ്പിട്ട കരാർ അനുസരിച്ചാണ് കൂടിക്കാഴ്ചക്ക് അനുമതി നൽകിയത്. ജിഷ്ണുവിന്റെ ബന്ധുക്കളുമായുണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാറിന്റെ പകര്‍പ്പ് മഹിജയ്ക്ക് കൈമാറിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
നേരത്തെ മുഖ്യമന്ത്രിയെ കാണുന്നതിന് ജിഷ്ണുവിന്റെ അമ്മ പലതവണ ആവശ്യമുന്നയിച്ചിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. ജിഷ്ണുവിന്റെ മരണത്തെ തുടര്‍ന്ന് അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ മുഖ്യമന്ത്രി കോഴിക്കോടെത്തിയിരുന്നെങ്കിലും വീട് സന്ദര്‍ശിക്കാനോ ബന്ധുക്കളുടെ പരാതികള്‍ കേള്‍ക്കാനോ തയാറാകാതിരുന്നതും വിമര്‍ശനത്തിനിടയാക്കിയിരുന്നു.