02:28 pm 12/4/2017
മോസ്കോ: സിറിയയിൽ ബാഷർ അൽ അസാദ് സർക്കാരിനു നൽകിക്കൊണ്ടിരിക്കുന്ന പിന്തുണ റഷ്യ അവസാനിപ്പിക്കണമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണ്. റഷ്യൻ വിദേശകാര്യ സെക്രട്ടറി സെർജി ലവോർവുമായി മോസ്കോയിൽ നടന്ന കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
സിറിയയിലെ ഇഡ്ലിബ് പ്രവിശ്യയിൽ ഏപ്രിൽ നാലിന് ഉണ്ടായ രാസായുധ ആക്രമണത്തിൽ അസാദ് ഭരണകൂടത്തെ പ്രതിക്കൂട്ടിൽനിർത്തി അമേരിക്ക രംഗത്തെത്തിയിരുന്നു.