ഡാളസ്സ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ കാല്‍കഴുകല്‍ ശുശ്രൂഷ

7:36 pm 12/4/2017

– അനില്‍ മാത്യു ആശാരിയത്ത്


ഡാളസ്സ്, (ടെക്‌സാസ്): ഡാളസ്സിലെ പ്രമുഖ ഓര്‍ത്തഡോക്‌സ് ദേവാലയങ്ങളിലൊന്നായ ഗാര്‍ലാന്റ് സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തില്‍ വിശുദ്ധ പീഡാനുഭവ വാരത്തിന്റെ അഞ്ചാംദിവസമായ പെസഹാ വ്യാഴാഴ്ച യേശു ശിഷ്യന്മാരുടെ കാല്‍ കഴുകിയതിനെ അനുസ്മരിപ്പിക്കുന്ന കാല്‍കഴുകല്‍ ശുശ്രൂഷ നടത്തുന്നു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കല്‍ക്കട്ട ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ ജോസഫ് മാര്‍ ദീവന്ന്യാസിയോസ് ് മെത്രാപ്പൊലീത്താ തിരഞ്ഞെടക്കപ്പെട്ട 12 പേരുടെ കാല്‍കഴുകി തുടച്ചുകൊണ്ട് ശുശ്രൂഷ നിര്‍വ്വഹിക്കും.

പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സഭയുടെ പാരമ്പര്യത്തില്‍ പെസഹാ വ്യാഴാഴ്ച
നടത്തുന്ന ഈ പാവനകര്‍മ്മം, മലങ്കര സഭയില്‍ വളരെ അപൂര്‍വ്വം ദേവാലയങ്ങളില്‍ അഭിവന്ദ്യ തിരുമേനിമാര്‍ മാത്രം നിര്‍വഹിക്കുന്നതാണ്. ഏപ്രില്‍ 13- ാം തീയ്യതി വ്യഴാഴ്ച വൈകിട്ട് ആറിന് തുടങ്ങുന്ന ശുശ്രൂഷകള്‍ ഒമ്പതിന് പര്യവസാനിക്കും. വിശ്വാസികള്‍ നോമ്പാചരണത്തിലൂടെ ഈ
ശുശ്രൂഷയില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് വികാരി റവ.ഫാ. സി.ജി തോമസ് അറിയിച്ചു.

റവ.ഫാ. സി.ജി തോമസ് (വികാരി), പ്രസാദ് മാത്യു (സെക്രട്ടറി ) അലക്‌സാണ്ടര്‍ മാത്യു (ട്രസ്റ്റി) എന്നിവരുടെ നേതൃത്വത്തിലുള്ള മാനേജിംഗ് കമ്മറ്റി ഹാശാവാരശുശ്രൂഷയുടെയും മറ്റും വിജയകരമായ നടത്തിപ്പിന്് മേല്‍നോട്ടം വഹിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വികാരി റവ.ഫാ. സി.ജി തോമസ് (469 499 6559), സെക്രട്ടറി പ്രസാദ് മാത്യു (972 429 9510), ട്രസ്റ്റി അലക്‌സാണ്ടര്‍ മാത്യു (469)271 3593).