ഗോ​വ​യി​ൽ സ​മ്പൂ​ർ​ണ ഗോ​വ​ധ നി​രോ​ധ​നം ന​ട​പ്പാ​ക്ക​ണ​മെ​ന്ന് മ​ഹാ​രാ​ഷ്ട്ര​വാ​ദി ഗോ​മ​ന്ത​ക് പാ​ർ​ട്ടി.

08:37 am 13/4/2017

പ​നാ​ജി: നി​ല​വി​ൽ നൂ​റു​ക​ണ​ക്കി​ന് പ​ശു​ക്ക​ളെ കൊ​ല്ലു​ന്ന ഗോ​വ മീ​റ്റ് കോം​പ്ല​ക്സ് ലി​മി​റ്റ​ഡ് ക​മ്പ​നി അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്നും പാ​ർ​ട്ടി നേ​താ​വും മ​ന്ത്രി​യു​മാ​യ സു​ദി​ൻ ധ​വ​ലി​ക​ർ ആ​വശ്യപ്പ​ട്ടു. ബിജെപി സ​ർ​ക്കാ​റി​ലെ ഘ​ട​ക​ക​ക്ഷി​യാ​ണ് മ​ഹാ​രാ​ഷ്ട്ര​വാ​ദി ഗോ​മ​ന്ത​ക് പാ​ർ​ട്ടി.

ഗോ​വ​ധ നി​രോ​ധ​നം ദേ​ശ​വ്യാ​പ​ക​മാ​യി നടപ്പാക്കണമെന്ന് നേരത്തെ ആർഎസ്എസ് മേധാവി മോ​ഹ​ൻ ഭാ​ഗ​വ​ത് പറഞ്ഞിരുന്നു. ഇതിനോടുള്ള പ്ര​തി​ക​ര​ണ​മാ​യാ​ണ് ധ​വ​ലി​ക​ർ ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്.