എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ കൊ​ച്ചി​യി​ലെ​ത്തി.

02:00 pm 12/4/2017


കൊ​ച്ചി: മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യും ജ​ന​താ​ദ​ള്‍-​എ​സ് നേ​താ​വു​മാ​യ എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ കൊ​ച്ചി​യി​ലെ​ത്തി. രാ​വി​ലെ നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ത്തി​ലെ​ത്തി​യ അ​ദ്ദേ​ഹ​ത്തെ ജ​ന​താ​ദ​ൾ-​എ​സ് പ്ര​വ​ർ​ത്ത​ക​ർ സ്വീ​ക​രി​ച്ചു.

മ​റൈ​ൻ ഡ്രൈ​വി​ൽ പീ​പ്പി​ള്‍​സ് ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി (പി​ഡി​പി) ന​ട​ത്തു​ന്ന ഫാ​സി​സ്റ്റ് വി​രു​ദ്ധ മ​ഹാ​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യാ​നാ​ണ് അ​ദ്ദേ​ഹം കൊ​ച്ചി​യി​ലെ​ത്തി​യ​ത്. ഇ​ന്നു വൈ​കു​ന്നേ​രം ആ​റി​നാ​ണ് പ​രി​പാ​ടി.