02:06 pm 12/4/2017
മെക്സികോ സിറ്റി: മെക്സികോയിൽ പറന്നുകൊണ്ടിരുന്ന വിമാനത്തിൽനിന്നു മൃതദേഹം താഴെവീണു. ബുധനാഴ്ച രാവിലെ തെക്കൻ സംസ്ഥാനമായ സിനലോവയിലാണ് സംഭവം. സിനലോവയിലെ എൽറാഡോയിലുള്ള ആശുപത്രിയുടെ മുകളിലാണ് മൃതദേഹം വീണതെന്ന് അധികൃതർ അറിയിച്ചു.
ആശുപത്രിയുടെ സമീപം വിമാനം താഴ്ന്നു പറന്നതായും ഇതിൽ നിന്നാണ് മൃതദേഹം വീണതെന്നും ദൃസാക്ഷികൾ പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. മൃതദേഹത്തിൽ കാണപ്പെട്ട മുറിവുകൾ വീഴ്ചയിൽ സംഭവിച്ചതായിരിക്കുമെന്ന് പോലീസ് മേധാവി പറഞ്ഞു. എന്നാൽ മൃതദേഹം വിമാനത്തിൽ നിന്ന് വീണതാണോയെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
സിലോനിൽനിന്നു മറ്റു രണ്ട് മൃദേഹങ്ങൾ കൂടി കണ്ടെടുത്തതായി പ്രാദേശീക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

