യു.എസിലെ ആദ്യ മുസ്ലിം വനിതാ ജഡ്ജിനെ ഹഡ്സൺ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

06;11 pm 13/4/2017


ന്യൂയോർക്ക്: യു.എസിലെ ആദ്യ മുസ്ലിം വനിതാ ജഡ്ജിനെ ന്യൂയോർക്കിലെ ഹഡ്സൺ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ന്യൂയോർക്കിലെ ഉന്നത കോടതിയിൽ ജഡ്ജിയായിരുന്ന ഷീല അബ്ബാസ് സലാമിനെ(65) ആണ് മരിച്ച നിലയിൽ കെണ്ടത്തിയത്.

പ്രാദേശിക സമയം ബുധനാഴ്ച ഉച്ചക്ക് 1.45ഒാടെ മാൻഹാട്ടണിെൻറ പടിഞ്ഞാറു ഭാഗത്തായി നദിയിൽ പൊങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കൾ തിരിച്ചറിഞ്ഞ മൃതദേഹം പോസ്റ്റ് മോർട്ടത്തിനയച്ചു.

വാഷിങ്ടൺ ഡി.സിയിലെ താമസക്കാരിയായ ഷീലയാണ് അപ്പീൽ കോടതിയിൽ ജഡ്ജിയാകുന്ന ആദ്യ ആഫ്രിക്കൻ^അമേരിക്കൻ വനിത. 2013ൽ െഡമോക്രാറ്റിക് ഗവർണർ മാരിയോ കുമോയാണ് ഷീലയെ സംസ്ഥാനത്തെ ഹൈകോടതിയിയലക്ക് നാമ നിർദേശം ചെയ്തത്. ബുധനാഴ്ച രാവിലെ തന്നെ ഷീല അബ്ബാസ് സലാമിനെ കാണാതായിരുന്നുവെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

ബർണാഡ് േകാളജ് ഒാഫ് ലോ സ്കൂളിൽ നിന്ന് നിയമ ബിരുദം നേടിയ ശേഷം ഇൗസ്റ്റ് ബ്രൂക്ക്ലിൻ ലീഗൽ സർവീസിൽ പ്രഫഷണൽ ജീവിതത്തിന് തുടക്കം കുറിച്ചു. പിന്നീട് ന്യൂയോർക്ക് സ്റ്റേറ്റ് അറ്റോർണി ജനറലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1991 ൽ ന്യൂയോർക്ക് സിറ്റി ജഡ്ജ്ഷിപ്പിലേക്ക് തിരഞ്ഞെടുക്കെപ്പട്ട ശേഷം നിരവധി സ്ഥാനമാനങ്ങൾ ഷീലയെ തേടിെയത്തിയിട്ടുണ്ട്.