08:15 am 14/4/2017
കാസർഗോഡ്: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നെന്നു സംശയിക്കപ്പെടുന്ന മലയാളികളിൽ ഒരാൾ കൂടി കൊല്ലപ്പെട്ടതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. കാസർഗോഡ് തൃക്കരിപ്പൂർ പടന്ന സ്വദേശി മുർഷിദ് അഹമ്മദ് അഫ്ഗാനിസ്ഥാനിൽ യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് വിവരം.
ഐഎസിൽ ചേർന്ന തൃക്കരിപ്പൂർ സ്വദേശി ഹഫീസുദീൻ എന്നയാളും നേരത്തെ അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി 25നാണ് ഹഫീസുദ്ദീൻ കൊല്ലപ്പെട്ടെന്ന വിവരം വീട്ടുകാർക്ക് ലഭിച്ചത്.