06:07 pm 14/4/2017
ശാസ്താംകോട്ട: ട്രാക്ക് പരിശോധനയ്ക്ക് ജീവനക്കാരുമായെത്തിയ ട്രോളിയിൽ ട്രെയിനിടിച്ചു. തിരുവനന്തപുരത്തുനിന്ന് ന്യൂഡൽഹിക്കു പുറപ്പെട്ട കേരളാ എക്സ്പ്രസ് ശാസ്താംകോട്ടയ്ക്കടുത്തുവച്ച് ട്രോളിയിൽ ഇടിച്ചത്.
ട്രെയിൻ വരുന്നതു കണ്ട് ട്രോളിയിലെ ജീവനക്കാർ ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. അപകടത്തെ തുടർന്നു ട്രെയിനുകൾ വൈകിയാണ് ഓടുന്നത്.