07:44 am 15/4/2017
ചാരുമൂട്: നന്മയുടെ സ്‌നേഹക്കൂട് കൂട്ടായ്മയുടെ ‘ ആഭിമുഖ്യത്തില്‍ സി.ജി.ഐ സോദരി സമാജത്തിന്റെ നേതൃത്വത്തില്‍ നൂറനാട് കുഷ്ഠരോഗാശുപത്രിയില്‍ പെസഹ ദിനത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തി.പീപ്പിള്‍സ് ചാരിറ്റി മിഷന്‍ ചെയര്‍മാന്‍ ഡോ.ജോണ്‍സണ്‍ വി.ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. റവ.ജെയിംസ് വര്‍ഗ്ഗീസ് സ്‌നേഹസംഗമം ഉദ്ഘാടനം ചെയ്തു .അന്തേവാസികളുടെ ഉപയോഗത്തിന് 150 മീറ്റര്‍ റബര്‍ ഷീറ്റ്, വാര്‍ഡുകളില്‍ ഉപയോഗിക്കുന്നതിന് 200 ലിറ്റര്‍ ലോഷന്‍ തുടങ്ങിയവ ആശുപത്രി അധികൃതര്‍ക്ക് കൈമാറി.ശശികുട്ടി ജോര്‍ജ് , സിസ്റ്റര്‍ എല്‍സീന ,വൈ. ഇസ്മയേല്‍, മിനി അനില്‍ ,ജിന്‍സി എന്നിവര്‍ പ്രസംഗിച്ചു.30 അംഗ സംഘം തുടര്‍ന്ന് ഗ്രൂപ്പുകളായി വിവിധ വാര്‍ഡുകള്‍ സന്ദര്‍ശിച്ച് എല്ലാവര്‍ക്കും ലഡു വിതരണം ചെയ്തു. ലക്ച്ചര്‍ഹാള്‍ നവീകരിക്കുന്നതിലേക്ക് 8 ഫാനുകള്‍ സ്‌പോണ്‍സര്‍ ചെയ്തു.പെസഹ അപ്പം വിഭജിച്ച് നല്‍കി സ്‌നേഹസംഗമം സമാപിച്ചു.
ഈസ്റ്റര്‍ ദിനത്തില്‍ അന്തേവാസികള്‍ക്ക് കൊയിനോണിയ ഗ്രൂപ്പിന്റെ സഹകരണത്തോടെ സ്‌നേഹവിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്. ഈസ്റ്റര്‍ ആഘോഷം ആര്‍.രാജേഷ് എം.എല്‍ .എ ഉദ്ഘാടനം ചെയ്യും. ഡോ. ജോണ്‍സണ്‍ വി ഇടിക്കുള അദ്ധ്യക്ഷത വഹിക്കും. ആര്‍ .എം.ഒ: ഡോ വിനീഷ് സ്വാഗതവും റജി എം വര്‍ഗ്ഗീസ് കൃതജ്ഞതയും അറിയിക്കും.