കൊച്ചി: ഷാർജയിൽ നിന്നും എയർ അറേബ്യ വിമാനത്തിൽ നെടുന്പാശേരിയിൽ വന്ന മാഹി സ്വദേശിനിയിൽ നിന്നും ഒരു കിലോ സ്വർണ്ണം പിടിച്ചു. കളിപ്പാട്ടത്തിനകത്ത് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണ്ണ ബിസ്ക്കറ്റുകളാണ് വിമാനത്താവളത്തിൽ കഴിഞ്ഞ രാത്രി കസ്റ്റംസ് അധികൃതർ പിടിച്ചത്. വിണിയിൽ 25 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് പിടിച്ചെടുത്തതെന്നാണ് അധികൃതരുടെ വിശദീകരണം.