ലിസ്ബണ്‍: സ്വിസ് നിർമിത ചെറുവിമാനം പോർച്ചുഗലിൽ തകർന്നുവീണ് യാത്രക്കാർ മരിച്ചു. ലിസ്ബണ്‍ പ്രാന്തത്തിലെ സൂപ്പർമാർക്കറ്റ് വെയർഹൗസിനു മുകളിലേക്കാണ് വിമാനം തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന അഞ്ചുപേരും മരിച്ചു. പൈലറ്റും മൂന്നു യാത്രക്കാരും വെയർഹൗസിലെ ഒരു ജീവനക്കാരനുമാണ് മരിച്ചത്.
അപകടത്തിൽ മൂന്നുപേർക്കു സാരമായി പരിക്കേറ്റു. തകർന്നുവീണയുടൻ വിമാനം പൂർണമായി അഗ്നിക്കിരയായി.