04:28 pm 18/4/2017
ഗുവഹാത്തി: സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള വെടിവയ്പ്പിലാണ് വേട്ടക്കാർ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിക്കായിരുന്നു സംഭവം. സുരക്ഷാ ഉദ്യോഗസ്ഥർ ഇവരിൽനിന്നു തോക്കുകളും തിരകളും കണ്ടെത്തി.
പാർക്കിനുള്ളിൽ വെടിയൊച്ച കേട്ടതിനെ തുടർന്നു സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് വേട്ടക്കാരെ കീഴ്പ്പെടുത്തിയത്. വേട്ടക്കാർ ഒരു കണ്ടാമൃഗത്തെ കൊന്നതായും അധികൃതർ അറിയിച്ചു.