04:37 pm 18/4/2017
പാലക്കാട്: മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലത്തിൽ ബിജെപിക്ക് വലിയ അത്ഭുതമില്ലെന്ന് ഒ.രാജഗോപാൽ എംഎൽഎ. ശക്തമായ നരേന്ദ്ര മോദി വികാരം നിലനിൽക്കുന്ന സംസ്ഥാനത്ത് ജനം യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തു. വർഗീയ നിലപാടുകളിലൂടെ വോട്ട് നേടിയ ശേഷം ഇപ്പോൾ എല്ലാവരും മതേതരത്വം പ്രസംഗിച്ചു നടക്കുകയാണെന്നും രാജഗോപാൽ പറഞ്ഞു. ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിന് കയറും മുൻപായിരുന്നു മലപ്പുറം തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം.