റോക്ലാന്‍ഡ്‌സെന്‍റ് മേരീസ് ക്നാനായ പള്ളിയില്‍ വിശുദ്ധ വാരഘോഷങ്ങള്‍ ഭക്തി നിര്‍ഭരമായി

08:37 pm 18/4/2017

– ലൂക്കാ ചാമക്കാല

ന്യൂയോര്‍ക്ക്: സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്മരണകള്‍ ഉണര്‍ത്തിയ വിശുദ്ധ വാര ശുശ്രുഷകള്‍ ഓശാന ഞായറാഴ്ച്ചയോടെ തുടക്കം കുറിച്ചു .കുരുത്തോലകളുമായി ഭക്തീ പൂര്‍വ്വം മരിയന്‍ ഷ്രിയന്‍ ദേവാലയത്തിന്റെ പുറത്തുനിന്നു ആരംഭിച്ച ഘോഷയാത്ര മരിയന്‍ ചാപ്പലില്‍ എത്തി ഓശാന തിരുകര്‍മ്മങ്ങള്‍ ആരംഭിച്ചു .പെസഹാ വ്യഴാഴ്ച്ചയുടെ തിരുകര്‍മ്മങ്ങള്‍ 7 പിഎം നു കാല്‍കഴുകല്‍ ശുശ്രുഷ എളിമയുടെ ഓര്മപെടുതലായി മാറി .റോക്ലാന്‍ഡ് ക്‌നാനായ മിഷനിലെ മാതൃവേദി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പെസഹാ അപ്പവും പാലും എല്ലാവര്‍ക്കുമായി നല്‍കി .ദുഃഖ വെള്ളിയാഴ്ച കര്‍മ്മങ്ങള്‍ മരിയന്‍ ഷ്രിയന്‍ ദേവാലയത്തിന്റെ കോംപൗണ്ടില്‍നിന്നു കുരിശിന്റെ വഴി പരിഹാര പ്രദക്ഷിണമായി മരിയന്‍ ചാപ്പലില്‍ എത്തി.

ക്രിസ്തുവിന്റെ പീഡാ സഹനത്തിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന പരിഹാരപ്രദക്ഷിണം ക്‌നായനായ മിഷനിലെ യുവജനങ്ങള്‍ നേതൃത്വം കൊടുത്തു. .ഉയിര്‍പ്പിന്റെ തിരുന്നാള്‍ കുട്ടികളുടെ എഗ്ഗ് ഹണ്ടിങ്ങോടെ ആരംഭിച്ചു .ക്രിസ്തുവിന്റെ പുനരുദ്ധാനത്തിന്റെ ദൃശ്യം അള്‍ത്താരയില്‍ രയില്‍ ഒരുക്കി യിത് കൂടുതല്‍ ഭക്തിനിര്ഭരമാക്കി . തുടര്‍ന്ന് കത്തിച്ച മെഴുകുതിരിയുമായുള്ള പ്രദക്ഷിണം ക്രിസ്തിയതയുടെ അടിസ്ഥാന വിശ്വാസമായ ഉയിര്‍പ്പു എത്ര വലിയ നിരാശയിലും പ്രത്യാശ ഉള്ളവനാകാന്‍ നമ്മുക്ക് കരുത്തു നല്‍കുന്നതെന്ന് മിഷന്‍ ഡയറക്ടര്‍ ഫാ .ജോസ് ആദോപ്പിള്ളി തന്റെ ഉയിര്‍പ്പ് തിരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു . മിഷന്റെ കോയര്‍ ഗ്രുപ് ഉയിര്‍പ്പ് തിരുന്നാള്‍ സംഗീത സാന്ദ്രമാക്കി .സൊന്തമായ ഒരു ദേവാലയം വാങ്ങാനുള്ള ഫണ്ട് റൈസിംഗ് ആദ്യ മാസം തന്നെ 2 ലക്ഷം ഡോളര്‍ സമാഹരിക്കാന്‍ കഴിഞ്ഞത് പരിശുദ്ധ മാതാവിന്റെ സഹായം കൂടി ഉള്ളതുകൊണ്ടാ ണെന്ന് ബഹു ഫാ ജോസ് ആദോപ്പിള്ളി സൂചിപ്പിച്ചു .ജോയ് വാഴമല ,ഫിലിപ്പ് ചാമക്കാല ,തോമസ് ഇഞ്ചനാട്ടു ,റെജി ഉഴങ്ങാലില്‍ ,ജോസഫ് കീഴങ്ങാട്ടു , ജോസ് ചാമക്കാല ,ഫിലിപ്പ് കിടാരത്തില്‍ എന്നിവര്‍ വിശുദ്ധ വാര ശുശ്രുഷകള്‍ക്കു നേതൃത്വം നല്കി ,സ്നേഹവിരുന്നോടെ ഉയിര്‍പ്പു തിരുന്നാള്‍ സമാപിച്ചു.