ഫിലാഡല്‍ഫിയയില്‍ ഉയിര്‍പ്പുതിരുനാള്‍ ആഘോഷിച്ചു

8:44 pm 18/4/2017

– ജോസ് മാളേയ്ക്കല്‍


ഫിലാഡല്‍ഫിയ: പ്രത്യാശയുടെയും പ്രകാശത്തിന്‍റെയും ആഹ്ലാദത്തിന്‍റെയും നിത്യജീവന്‍റെയും തിരുനാളായ ക്രിസ്തുവിന്‍റെ തിരുവുത്ഥാനം ആഗോള െ്രെകസ്തവര്‍ക്കൊപ്പം ഫിലാഡല്‍ഫിയ സെന്‍റ് തോമസ് സീറോ മലബാര്‍ ഫൊറോനാപള്ളിയിലും ഭക്തിസാന്ദ്രമായി ആഘോഷിച്ചു.

15ന് വൈകുന്നേരം ഏഴിന് ആരംഭിച്ച ഈസ്റ്റര്‍ വിജില്‍ സര്‍വീസിന് ഇടവക വികാരി ഫാ. വിനോദ് ജോര്‍ജ് മഠത്തിപ്പറന്പില്‍, തൃശൂര്‍ മേരിമാതാ മേജര്‍ സെമിനാരി പ്രഫ. ഫാ. ഫ്രീജോ പോള്‍ പാറíല്‍, സെന്‍റ് ജൂഡ് സീറോ മലങ്കര പള്ളി വികാരി റവ. ഡോ. സജി മുക്കൂട്ട് എന്നിവര്‍ കാര്‍മികത്വം വഹിച്ചു.

ഉത്ഥാനചടങ്ങിനുശേഷം ജോഷ്വാ മാര്‍ ഇഗ് നാത്തിയോസ് ഈസ്റ്റര്‍ തിരി തെളിച്ചു. തുടര്‍ന്നു ഉത്ഥാനം ചെയ്ത യേശുവിന്‍റെ തിരുസ്വരൂപവും വഹിച്ച് പള്ളിക്കുവെളിയിലൂടെ പ്രദക്ഷിണം നടന്നു. യേശുവിന്‍റെ 33 വര്‍ഷത്തെ പരസ്യജീവിതത്തെ അëസ്മരിച്ചുകൊണ്ട് പരിശുദ്ധിയുടെ പ്രതീകങ്ങളായ ലില്ലിപ്പൂക്കള്‍ 33 യുവതീയുവാക്കള്‍ അള്‍ത്താരയില്‍ ഉത്ഥിതനായ യേശുവിന്‍റെ രൂപത്തിനു ചുറ്റും പ്രതിഷ്ടിച്ചു വണങ്ങി.

സീറോ മലങ്കര കത്തോലിക്കാസഭയുടെ മാവേലിക്കര രൂപത ബിഷപ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് വിശിഷ്ടാതിഥിയായി ഉയിര്‍പ്പുതിരുനാളില്‍ പങ്കെടുത്ത് സന്ദേശം നല്‍കി. കുരിശുമരണത്താല്‍ മരണത്തെ എന്നന്നേയ്ക്കുമായി കീഴടക്കി ഉത്ഥാനം ചെയ്ത ക്രിസ്തുവിന്‍റെ സമാധാനം നമ്മുടെ ജീവിതത്തില്‍ ശാശ്വതമായി ലഭിക്കണമെങ്കില്‍ ക്രിസ്തു തന്‍റെ 33 വര്‍ഷങ്ങളിലെ ജീവിതത്തിലൂടെ പഠിപ്പിച്ചതും മാതൃക കാണിച്ചുതന്നതുമായ കാര്യങ്ങള്‍ നമ്മുടെ അനുദിന ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

ജോസഫ് വര്‍ഗീസ് (സിബിച്ചന്‍), ജേക്ക് ചാക്കോ എന്നിവര്‍ ലിറ്റര്‍ജി കാര്യങ്ങള്‍ വിശുദ്ധവാരത്തിലെ എല്ലാദിവസങ്ങളിലും കോഓര്‍ഡിനേറ്റ് ചെയ്തു. മറ്റുക്രമീകരണങ്ങള്‍ കൈക്കാരന്മാരായ മോഡി ജേക്കബ്, ജോസ് തോമസ്, ഷാജി മിറ്റത്താനി, റോഷിന്‍ പ്ലാമൂട്ടില്‍, സെക്രട്ടറി ടോം പാറ്റാനിയില്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ പള്ളിക്കമ്മിറ്റിയും ഹോസ്പിറ്റാലിറ്റി കമ്മിറ്റിയും മരിയന്‍ മദേഴ്‌സും മറ്റു ഭക്തസംഘടനാ പ്രവര്‍ത്തകരും നിര്‍വഹിച്ചു.