ശ്രീനഗർ: ജമ്മുകാഷ്മീരിൽ സൈനികൻ അബദ്ധത്തിൽ വെടിയേറ്റുമരിച്ചു. പൂഞ്ചിലെ മെന്ദാർ സെക്ടറിലായിരുന്നു സംഭവം. പാക് സൈന്യത്തിന്റെ വെടിയേറ്റാണ് സൈനികൻ കൊല്ലപ്പെട്ടതെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ഇത് ഇന്ത്യൻ സൈന്യം നിഷേധിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും വെടിവയ്പുണ്ടായിട്ടില്ലെന്നും അബദ്ധത്തിൽ വെടിയേറ്റാണ് സൈനികൻ മരിച്ചതെന്നും പ്രതിരോധ വക്താവ് ലെഫ്റ്റന്റ് കേണൽ മനീഷ് മെഹ്ത പറഞ്ഞു.

