തീ​​വ്ര​​വാ​​ദ ഗ്രൂ​​പ്പി​​ലെ ര​​ണ്ടു പേ​​ർ പ​​ഞ്ചാ​​ബ് പോ​​ലീ​​സി​​ന്‍റെ പി​​ടി​​യി​​ലാ​​യി

08:47 am 19/4/2017


ച​​ണ്ഡി​​ഗ​​ഡ്: യൂ​​റോ​​പ്പ് ആ​​സ്ഥാ​​ന​​മാ​​യി പ്ര​​വ​​ർ​​ത്തി​​ച്ചു​​വ​​രു​​ന്ന തീ​​വ്ര​​വാ​​ദ ഗ്രൂ​​പ്പി​​ലെ ര​​ണ്ടു പേ​​ർ പ​​ഞ്ചാ​​ബ് പോ​​ലീ​​സി​​ന്‍റെ പി​​ടി​​യി​​ലാ​​യി. പാ​​ൽ​​വി​​ന്ദ​​ർ സിം​​ഗ് സ​​ന്ദീ​​പ്കു​​മാ​​ർ എ​​ന്നി​​വ​​രാ​​ണു പി​​ടി​​യി​​ലാ​​ത്. സം​​സ്ഥാ​​ന​​ത്തെ സാ​​മൂ​​ഹ്യ-​​മ​​ത നേ​​താ​​ക്ക​​ളെ ല​​ക്ഷ്യ​​മി​​ട്ടി​​രു​​ന്ന​​വ​​രാ​​ണ് ഇ​​വ​​രെ​​ന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞു. അ​​റ​​സ്റ്റി​​ലാ​​യ​​വ​​രി​​ൽ​​നി​​ന്നു തോ​​ക്കു​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ വ​​ൻ ആ‍യു​​ധ​​ശേ​​ഖ​​ര​​വും പി​​ടി​​കൂ​​ടി.

ജ​​ർ​​മ​​നി ആ​​സ്ഥാ​​ന​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ഷെ​​റി എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന ഷ​​മീ​​ന്ദ​​ർ സിം​​ഗ് ആ​​ണു തീ​​വ്ര​​വാ​​ദ ഗ്രൂ​​പ്പി​​ന്‍റെ ത​​ല​​വ​​ൻ. അ​​റ​​സ്റ്റി​​ലാ​​യ തീ​​വ്ര​​വാ​​ദി​​ക​​ളി​​ൽ​​നി​​ന്നു പി​​ടി​​ച്ചെ​​ടു​​ത്ത ആ​​യു​​ധം കൈ​​വ​​ശം വ​​ച്ച​​തി​​നു ഷ​​മീ​​ന്ദ​​ർ സിം​​ഗി​​ന്‍റെ അ​​മ്മ ജ​​സ്‌​​വി​​ന്ദ​​ർ കൗ​​റി​​നെ​​യും പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. നി​​ര​​വ​​ധി ത​​വ​​ണ ഷെ​​റി പ​​ഞ്ചാ​​ബ് സ​​ന്ദ​​ർ​​ശി​​ച്ചി​​ട്ടു​​ണ്ടെ​​ന്ന് കൗ​​ർ പോ​​ലീ​​സി​​നോ​​ടു പ​​റ​​ഞ്ഞു.