പെറുവിൽ ഉണ്ടായ പ്രളയത്തിൽ മരണമടഞ്ഞവരുടെ എണ്ണം 113 കവിഞ്ഞു.

08:57 am 19/4/2017


ലിമ:സംഭവത്തിൽ 400ലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. 20,000ലേറെ വീടുകളും 316 പാലങ്ങളും 53 സ്കൂളുകളും 11 ആരോഗ്യകേന്ദ്രങ്ങളും പ്രളയത്തിൽ തകർന്നെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. 1,670 കിലോമീറ്റർ റോഡാണ് ഒലിച്ചുപോയത്.

പത്തുലക്ഷത്തോളം പേരെ പ്രളയം ദുരിതത്തിലാഴ്ത്തിയെന്നും ഇതിൽ 178,000ലേറെ പേർക്ക് അവരുടെ വീടുകൾ നഷ്ടമായെന്നുമാണ് വിവരങ്ങൾ. എൽനിനോ പ്രതിഭാസത്തെത്തുടർന്നാണ് മഴയും വെള്ളപ്പൊക്കവും ഉണ്ടായത്. 20ലേറെ പ്രവിശ്യകളെയാണ് പ്രളയം ദുരിതത്തിലാഴ്ത്തിയത്.