06:43 pm 19/4/2017
ഷിംല: ഹിമാചൽപ്രദേശിൽ ബസ് അപകടത്തിൽ 10 സ്ത്രീകളും മൂന്നു കുട്ടികളുമുൾപ്പെടെ 44 പേർ മരിച്ചു. ബുധനാഴ്ച ഉത്തരാഖണ്ഡ്- ഹിമാചൽ അതിർത്തിയിൽ ഷിംലയിലെ ചോപലിലായിരുന്നു അപകടം. ഉത്തരാഖണ്ഡിൽനിന്നും ഷിംലയിലെ ടുണിയിലേക്കുപോകുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്.
മലയുടെ മുകളിൽനിന്നും യമുനയുടെ പോഷകനദിയായ ടോണസ് നദിയിലേക്ക് മറിഞ്ഞായിരുന്നു അപകടം. ഏകദേശം 250 മീറ്ററോളം താഴ്ചയിലേക്കാണ് ബസ് പതിച്ചത്. ബസിൽ 46 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അപകടത്തിൽ ബസ് കണ്ടക്ടർ ഉൾപ്പെടെ രണ്ടു പേർ മാത്രമാണ് രക്ഷപെട്ടത്.

