06:44 pm 19/4/2017

തിരുവനന്തപുരം: ശനിയാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഓഫീസുകളിലേക്ക് റാന്തൽ വിളക്കുകളുമായി മാർച്ച് നടത്തുമെന്ന് ബിജെപി അറിയിച്ചു.
വീട്ടുപയോഗത്തിനുള്ള വൈദ്യുതിക്ക് യൂണിറ്റിന് പത്ത് പൈസ മുതൽ 50 പൈസ വരെ വർധിപ്പിച്ചു കൊണ്ട് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ കഴിഞ്ഞ ദിവസം ഉത്തരവ് പുറത്തിറക്കിയിരുന്നു. പുതുക്കിയ നിരക്കുകൾ ചൊവ്വാഴ്ച പ്രാബല്യത്തിൽ വന്നിരുന്നു.
