04:25 pm 22/4/2017
ന്യൂഡൽഹി:യോഗങ്ങളിൽ ഉദ്യോഗസ്ഥർ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനെ തുടർന്നാണു നിരോധനം.
ഉദ്യോഗസ്ഥർ കൂടുതൽ സമയവും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിടുണ്ടെന്നും അതിനാലാണ് തന്റെ യോഗങ്ങളിൽ നിന്നു മൊബൈൽ ഫോൺ നിരോധിച്ചതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സിവിൽ സർവീസ് ദിനത്തോടനുബന്ധിച്ചു നടന്ന യോഗത്തിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ജില്ലാ തലത്തിലുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഉദ്യോഗസ്ഥർ മൊബൈൽ ഫോണിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതു താൻ കണ്ടതാണെന്നും മോദി പറഞ്ഞു. താൻ പങ്കെടുക്കുന്ന യോഗങ്ങളിൽ മൊബൈൽ ഫോണുകൾ പ്രവേശിപ്പിക്കുകയില്ലെന്നും മോദി പറഞ്ഞു.
സോഷ്യൽ മീഡിയകൾ ജനങ്ങളുടെ ഉന്നമനത്തിനായി ഉപയോഗിക്കണം. അല്ലാതെ സ്വന്തം പ്രശസ്തിക്കു വേണ്ടിയാവരുത് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത്. ജനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നതിന് ഉത്തമമായ ഉപകരണമാണ് സോഷ്യൽ മീഡിയ. നല്ല കാര്യങ്ങൾ ജനങ്ങളിലേക്ക് പ്രചരിപ്പിക്കുന്നതിനായി സോഷ്യൽ മീഡിയകൾ ഉപയോഗിക്കാമെന്നും മോദി പറഞ്ഞു.