01:11 pm 23/4/2017
കൊച്ചി: മൂന്നാര്‍ ഭരിക്കുന്നത് മണി പവറും മണിയുടെ പവറുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. വലിയ കെട്ടിട മാഫിയകളും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ട്.
സത്യത്തിനും ധർമത്തിനും വേണ്ടി പ്രവർത്തിക്കുന്നവരെ സർക്കാർ പിന്തുണക്കുകയാണ് വേണ്ടത്. എന്നാൽ, ഒറ്റപ്പെടുത്താൻ ശ്രമം നടക്കുകയാണ്. ദേവികുളം സബ് കലക്ടറെ ആര്.എസ്.എസുകാരനെന്ന് വിളിച്ചത് സംഘടനയ്ക്കുള്ള അംഗീകാരമാണെന്നും കുമ്മനം പറഞ്ഞു.