01:15 pm 23/4/2017
ന്യൂഡൽഹി: ഡൽഹിയിലെ കാൽകജി മേഖലയിൽ പോത്തുകളുമായി നീങ്ങിയ യുവാക്കളെയാണ് ഒരു സംഘം ആളുകൾ മർദ്ദിച്ചതെന്ന് പൊലീസ് അറിയിച്ചു. മർദ്ദനമേൽക്കേണ്ടി വന്ന മൂന്ന് പേരെയും ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിൽസക്ക് ശേഷം ഞായറാഴ്ച രാവിലെ മൂന്ന് പേരും ആശുപത്രി വിട്ടു .
അനധികൃത പോത്തുകടത്തല്ല മൂന്നു പേരും നടത്തിയതെന്നും ക്രൂരമായ മർദ്ദനമാണ് ഇവർക്ക് ഏൽക്കേണ്ടി വന്നതെന്നും ഡൽഹി ഡെപ്യൂട്ടി കമീഷണർ റോമിൽ ബാനിയ പറഞ്ഞു.
സംഭവത്തിൽ രണ്ട് എഫ്.െഎ.ആറുകൾ രജിസ്റ്റർ ചെയ്തെന്ന് ഡൽഹി പൊലീസ് അറിയിച്ചു. യുവാക്കൾക്കെതിരെയും ഇവരെ ആക്രമിച്ചവർക്കെതിരെയും എഫ്.െഎ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോത്തുകളെ ഉപദ്രവിച്ചെന്ന കുറ്റം ചുമത്തി യുവാക്കൾക്കെതിരെയും എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.