സ്‌പേസ് സഫാരി ക്യാമ്പ് മൂഴിക്കുളത്ത്

07:24 pm 24/4/2017


കൊച്ചി: ബഹിരാകാശ ഗവേഷണ രംഗത്ത് തല്‍പരരായ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി എഡ്യു മിത്ര ഇന്റലക്ച്വല്‍ സര്‍വീസസ് സ്‌പേസ് സഫാരി ക്യാമ്പ് സംഘടിപ്പിക്കുന്നു. കമ്പ്യുട്ടറിനുമുന്നിലും ടെലിവിഷനു മുന്നിലും സമയം ചെലവഴിക്കുന്ന നമ്മുടെ കുട്ടികള്‍ക്ക് ആകാശത്തെ അനന്തവിസ്മയങ്ങള്‍ വാന നിരീക്ഷണത്തിലൂടെ നേരിട്ട് മനസിലാക്കുവാന്‍ ഈ അവധിക്കാല ത്രിദിന ക്യാമ്പിലൂടെ അവസരം ഒരുങ്ങുന്നു.

മെയ് 5,6,7 തീയതികളിലായി മൂഴിക്കുളം ശാലയില്‍ വച്ച് നടത്തുന്ന ക്യാമ്പില്‍ വാനനിരീക്ഷണത്തിലൂടെയും ബഹിരാകാശ സോഫ്റ്റ് വെയറുകളിലൂടെയും ബഹിരാകാശരംഗത്തെ പ്രഗത്ഭര്‍ കുട്ടികളോട് സംവദിക്കുന്നു. അഞ്ചാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഈ ക്യാമ്പില്‍ പങ്കെടുക്കാം. പാഠപുസ്തകങ്ങളിലൂടെ മാത്രം വായിച്ചറിഞ്ഞ ആകാശകൗതുകകാഴ്ചകള്‍ അനുഭവിച്ചറിയുന്നതിന് ഈ ക്യാമ്പ് പ്രയോജനപ്പെടുത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക : www.edumithra.com/spacesafari