10;36 am 25/4/2017
തിരുവനന്തപുരം: സ്ത്രീകൾക്കുനേരെ മോശം പരാമർശം നടത്തിയ മന്ത്രി എം.എം. മണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ ബഹളം. ബജറ്റ് സമ്മേളനം തുടങ്ങിയപ്പോൾ തന്നെ മുദ്രാവാക്യം വിളികളും പ്ലക്കാർഡുകളുമായി പ്രതിപക്ഷം രംഗത്തെത്തുകയായിരുന്നു.
ചോദ്യോത്തരവേള നിർത്തിവച്ച് അടിയന്തര പ്രമേയം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാൽ ചോദ്യോത്തരവേള നിർത്തിവച്ച് ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും അടിയന്തരപ്രമേയം അനുവദിക്കാമെന്നും സ്പീക്കർ പറഞ്ഞു.