കു​ട്ടി​ക​ൾ​ക്ക് മു​സ്‌ലിം പേ​രു​ക​ൾ ഇ​ടു​ന്ന​തി​ന് ചൈ​നീ​സ് സ​ർ​ക്കാ​രി​ന്‍റെ വി​ല​ക്ക്.

06:56 pm 25/4/2017

ബെ​യ്ജിം​ഗ്: മു​സ്‌ലിം ഭൂ​രി​പ​ക്ഷ​മു​ള്ള സി​ൻ​ജി​യാം​ഗ് മേ​ഖ​ല​യി​ലാ​ണ് കു​ട്ടി​ക​ൾ​ക്ക് ഒ​രു ഡ​സ​നി​ല​ധി​കം പേ​രു​ക​ൾ വി​ല​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​സ്‌ലാം, ഖു​റാ​ൻ, മ​ക്ക, ജി​ഹാ​ദ്, ഇ​മാം, സ​ദ്ദാം, ഹ​ജ്, മ​ദീ​ന തു​ട​ങ്ങി​യ പെ​രു​ക​ളാ​ണ് ചൈ​നീ​സ് സ​ർ​ക്കാ​ർ നി​രോ​ധി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ പേ​രു​ക​ൾ ന​ൽ​കു​ന്ന കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ​മ​ട​ക്ക​മു​ള്ള അ​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ക്കു​മെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

പ്ര​ദേ​ശ​ത്തെ ഭീ​ക​ര​വാ​ദം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​നീ​ക്ക​മെ​ന്നാ​ണ് സ​ർ​ക്കാ​ർ വാ​ദം. ഇസ്‌ലാമി​ക തീ​വ്ര​വാ​ദം വ്യാ​പി​ക്കു​ന്ന പ്ര​ദേ​ശ​മെ​ന്നാ​ണ് ഉ​യി​ഗ​ർ മേ​ഖ​ല​യെ കു​റി​ച്ചു​ള്ള ചൈ​നീ​സ് സ​ർ​ക്കാ​ർ അ​വ​ലോ​ക​നം. നി​രോ​ധി​ത പേ​രു​ക​ൾ ന​ൽ​കു​ന്ന കു​ട്ടി​ക​ൾ അം​ഗ​ങ്ങ​ളാ​യ വീ​ടു​ക​ൾ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും സ​ർ​ക്കാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

ഒ​രു കോ​ടി​യി​ൽ അ​ധി​കം ഉ​യി​ഗ​ർ മു​സ്‌ലിം വി​ഭാ​ഗ​ക്കാ​ർ അ​ധി​വ​സി​ക്കു​ന്ന പ്ര​ദേ​ശ​മാ​ണ് സി​ൻ​ജി​യാം​ഗ് മേ​ഖ​ല. ചൈ​ന​യു​ടെ ഭൂ​രി​പ​ക്ഷ വം​ശ​ജ​രാ​യ ഹാ​ൻ വി​ഭാ​ഗ​വും ഉ​യി​ഗ​ർ മു​സ്‌ലിം​ക​ളും ത​മ്മി​ൽ ഇ​വി​ടെ ഏ​റ്റു​മു​ട്ട​ൽ പ​തി​വാ​ണ്.