ജാ​ർ​ഖ​ണ്ഡി​ൽ പ​ത്തു മാ​വോ​യി​സ്റ്റു​ക​ൾ കീ​ഴ​ട​ങ്ങി.

08:44 am 27/4/2017

റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ൽ പ​ത്തു മാ​വോ​യി​സ്റ്റു​ക​ൾ കീ​ഴ​ട​ങ്ങി. മൂ​ന്നു ക​മാ​ൻ​ഡ​ർ​മാ​രും മൂ​ന്നു സ്ത്രീ​ക​ളും അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് റാ​ഞ്ചി റേ​ഞ്ച് ഡെ​പ്യൂ​ട്ടി ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ മു​ന്പാ​കെ കീ​ഴ​ട​ങ്ങി​യ​ത്. കീ​ഴ​ട​ങ്ങി​യ​വ​രി​ൽ ര​ണ്ടു പേ​രു​ടെ ത​ല​യ്ക്ക് സ​ർ​ക്കാ​ർ ര​ണ്ടു ല​ക്ഷം രൂ​പ വി​ല​യി​ട്ട​വ​രാ​ണ്. കീ​ഴ​ട​ങ്ങി​യ മാ​വോ​യി​സ്റ്റു​ക​ളെ സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു മാ​റ്റി.

ജാ​ർ​ഖ​ണ്ഡി​ലെ 24 ജി​ല്ല​ക​ളി​ൽ 22 എ​ണ്ണ​വും മാ​വോ​യി​സ്റ്റ് ബാ​ധി​ത മേ​ഖ​ല​ക​ളാ​ണ്.