07:33 pm 28/4/2017
ന്യൂഡൽഹി: ഉഭയകക്ഷി ബന്ധം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയും സൈപ്രസും തമ്മിൽ നാല് കരാറുകൾ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സൈപ്രസ് പ്രസിഡന്റ് നിക്കോസ് അനസ്താസിയേഡ്സിന്റെ നേതൃത്വത്തിലുള്ള ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗത്തിനുശേഷമാണ് ഇരുരാജ്യങ്ങൾ തമ്മിൽ കരാറുകൾ ഒപ്പുവച്ച്. അഞ്ച് ദിവസത്തെ സന്ദർശനത്തിനായി ചൊവ്വാഴ്ചയാണ് സൈപ്രസ് പ്രസിഡന്റ് ഇന്ത്യയിൽ എത്തിയത്.
ശാസ്ത്രം, വിദ്യാഭ്യാസം, സംസ്കാരികം തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കുവാനും ഇരു രാജ്യങ്ങളും ധാരണയായി. ഇരു രാജ്യങ്ങൾ തമ്മിലുള്ള വിമാനസർവീസുകൾ വർധിപ്പിക്കുവാനും കാർഷകമേഖലയിലെ സഹകരണം വർധിപ്പിക്കുന്നതിന് പദ്ധതികൾ ആരംഭിക്കുവാനും ഇരു നേതാക്കളും തമ്മിൽ ധാരണയായി.