ജേക്കബ് തോമസ് ഒരു മാസത്തേക്ക് കൂടി അവധി നീട്ടി

11.17 AM 02/05/2017

സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ച വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അവധി നീട്ടി. അവധിയുടെ കാലാവധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ‍യാണ് ഇത്. ജേക്കബ് തോമസ് തിരികെ ജോലിയിൽ പ്രവേശിക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെയാണ് അദ്ദേഹം അവധി നീട്ടികിട്ടുന്നതിന് അപേക്ഷിച്ചത്.

വിജിലന്‍സിന് എതിരെ ഹൈക്കോടതി തുടര്‍ച്ചയായി വിമര്‍ശനമുന്നയിച്ച സാഹചര്യത്തിലാണ് ജേക്കബ് തോമസ് ഒരു മാസത്തെ അവധിയില്‍ പ്രവേശിച്ചത്. ജേക്കബ് തോമസിന് പകരം ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കാണ് വിജിലന്‍സിന്‍റെ ചുമതല നല്‍കിയിരിക്കുന്നത്.