02.46 PM 02/05/2017
പെൺകുട്ടികളുടെ ചിത്രങ്ങൾ മൊബൈൽ ഫോണ്‍ കാമറയിൽ പകർത്തിയ ട്യൂഷൻ സെന്റർ അധ്യാപകൻ അറസ്റ്റിൽ. കവടിയാർ ആർപി ലൈനിൽ താമസിക്കുന്ന അരുണ്‍കുമാർ (45) നെയാണ് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്. മൊബൈൽ ഫോൺ മേശയ്ക്കടിയിൽ വച്ചാണ് ഇയാൾ പെൺകുട്ടികളുടെ ചിത്രങ്ങൾ പകർത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
പ്രതിയുടെ വനിത സുഹൃത്തിന്റെ പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ മൂന്ന് വർഷക്കാലമായി ഇത്തരത്തിൽ മൊബൈൽ ഫോണ്‍ കാമറ വഴി കുട്ടികളുടെ അർധനഗ്ന ചിത്രങ്ങൾ പകർത്തിയ വിവരം പുറത്തറിഞ്ഞത്. നല്ല ബന്ധത്തിലായിരുന്ന വനിതാ സുഹൃത്തുമായി ഇയാൾ പിണങ്ങിപ്പിരിഞ്ഞതോടെ ഇവരുടെ ചിത്രങ്ങളും പരസ്യപ്പെടുത്തി. ഇത് ശ്രദ്ധയിൽപ്പെട്ട യുവതി മ്യൂസിയം പോലീസിൽ പരാതി നൽകുകയായിരുന്നു. ഇയാളുടെ മൊബൈൽ ഫോണ്‍ പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടികളുടെ അർധനഗ്നചിത്രങ്ങളും കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.