ബാർകോഴ കേസ്: വിജിലൻസിന് കോടതിയുടെ അന്ത്യശാസന

02.48 PM 02/05/2017

മുൻ മന്ത്രി കെ.എം.മാണി പ്രതിയായ ബാർകോഴ കേസിൽ അന്തിമ റിപ്പോർട്ട് മുപ്പത് ദിവസത്തിനുള്ളിൽ സമർപ്പിക്കണമെന്ന് വിജിലൻസിന് കോടതിയുടെ അന്ത്യശാസനം. അഹമ്മദാബാദിലെ ഫോറൻസിക് ലാബിൽ പരിശോധനയ്ക്കായി സിഡി അയച്ചിരിക്കുന്നതിനാൽ റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് വിജിലൻസ്, കോടതിയിൽ ആവശ്യപ്പെട്ടു. തുടർന്നാണ് റിപ്പോർട്ട് സമർപ്പിക്കുന്നതിന് കോടതി സമയപരിധി നൽകിയത്.

രണ്ടാം തുടരന്വേഷണ റിപ്പോർട്ട് മേയ് രണ്ടിന് സമർപ്പിക്കണമെന്ന് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥൻ അവധിയിൽ പോയതിനെ തുടർന്ന് തൽസ്ഥിതി റിപ്പോർട്ടാണ് വിജിലൻസ് കോടതിയിൽ സമർപ്പിച്ചത്.