ജിഷ്ണു കേസിലെ പത്ര പരസ്യം; മുഖ്യമന്ത്രിക്കെതിരായ ഹര്‍ജിയില്‍ കോടതി വിശദമായ വാദം കേള്‍ക്കും

08.18 PM 02/05/2017

മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഹര്‍ജിയില്‍ വിശദമായി വാദം കേള്‍ക്കാന്‍ വിജിലന്‍സ് കോടതി തീരുമാനിച്ച. ജിഷ്ണു പ്രണോയിയുടെ കേസില്‍ സര്‍ക്കാര്‍ സ്വീകരിച്ച കാര്യങ്ങള്‍ നിരത്തി മാധ്യമങ്ങളില്‍ പരസ്യം നല്‍കിയതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയാണ് ഇന്ന് കോടതിയുടെ പരിഗണനക്ക് വന്നത്. ചട്ടങ്ങള്‍ മറികടന്ന് സര്‍ക്കാര്‍ ഖജനാവിലെ പണം ധൂര്‍ത്തടിച്ചുവെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം. എന്നാല്‍ സെക്രട്ടറിയേറ്റ് മാനുവല്‍ പ്രകാരം പരസ്യം നല്‍കിയതില്‍ തെറ്റില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ പരസ്യം നല്‍കുന്നതിനെ കുറിച്ചുള്ള സുപ്രീംകോടതിയുടെ നിര്‍ദ്ദേശങ്ങള്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പാലിച്ചിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ വിശദമായ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചത്.