പെമ്പിളൈ ഒരുമൈ…നാവു പിഴയ്‌ക്ക് കാരണം വിശദീകരിച്ച് തിരുവഞ്ചൂര്‍

08.28 PM 02/05/2017

നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച് സംസാരിക്കവേ സംഭവിച്ചനാക്കു പിഴയെ കുറിച്ച് വിശദീകരിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതുകൊണ്ടാണ് നിയമസഭയില്‍ സംസാരിച്ചപ്പോള്‍ പിഴവ് പറ്റിയത്.
പെമ്പിളെ ഒരുമൈ എന്ന് തിരുവഞ്ചൂര്‍ ഉച്ചരിച്ചപ്പോഴുണ്ടായ നാക്കുപിഴ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്ക് കാരണമായിരുന്നു. ആ സമയത്ത് ഒരു തുള്ളി വെള്ളം കിട്ടിയിരുന്നെങ്കില്‍ അത് പരിഹരിക്കപ്പെടുമായിരുന്നു. തന്റെ ആരോഗ്യപ്രശ്നത്തെ മനുഷ്യത്വരഹിതമായി ഭരണപക്ഷം ഉപയോഗിച്ചുവെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി.
മനുഷ്യത്വരഹിതമായ വിമര്‍ശനങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കണമെന്നും ഇന്ന് നിയമസഭയില്‍ തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.