കാഷ്മീരിൽ ഭീകരർ ബാങ്ക് കൊള്ളയടിക്കുന്ന പശ്ചാത്തലത്തിൽ പണമിടപാടുകൾ നിർത്തിവയ്ക്കാൻ ജമ്മു & കാഷ്മീർ ബാങ്ക് തീരുമാനിച്ചു.

08:23 am 6/5/2017

ശ്രീനഗർ: കാഷ്മീരിൽ ഭീകരർ ബാങ്ക് കൊള്ളയടിക്കുന്ന പശ്ചാത്തലത്തിൽ പണമിടപാടുകൾ നിർത്തിവയ്ക്കാൻ ജമ്മു & കാഷ്മീർ ബാങ്ക് തീരുമാനിച്ചു. തെക്കൻ കാഷ്മീരിലെ പുൽവാമയിലും ഷോപിയാനിലുമായുള്ള 40 ഓളം ബ്രാഞ്ചുകളിലെ പണമിടപാടുകളാണ് നിർത്തിവയ്ക്കാൻ ബാങ്ക് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. പോലീസിന്‍റെ നിർദേശപ്രകാരമാണ് ഇടപാടുകൾ നിർത്തിവയ്ക്കുന്നതെന്ന് ബാങ്കിന്‍റെ കോർപറേറ്റ് കമ്യൂണിക്കേഷൻ മേധാവി സജാദ് ബസാർ പറഞ്ഞു.

ചൊവ്വാഴ്ച കുൽഗാമിൽ ബാങ്കിലെ പണവുമായി പോയ വാൻ ആക്രമിച്ച് അഞ്ചു പോലീസുകാരെയും രണ്ടു ബാങ്ക് ജീവനക്കാരെയും ഭീകരർ കൊലപ്പെടുത്തിയിരുന്നു. തെക്കൻ കാഷ്മീരിൽ ഈ ആഴ്ച ഭീകരർ നാലു ബാങ്കുകളാണ് കൊള്ളയടിച്ചത്.